ജനീവ: നിരോധിത രാസപദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്താന്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലയായ ഏഷ്യാ പസിഫിക്ക് റീജിയന്റെ സമ്മേളനത്തില്‍ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചു. മൊത്തം ഏഷ്യ-പസിഫിക്ക് മേഖലയുടെ അഭിപ്രായമെന്നത് പോലെ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്താവനയാണിത്.
'തിരഞ്ഞെടുത്ത' തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലല്ല, വളരെ ശാസ്ത്രീയമായ ഏജന്‍സി നടത്തുന്നത് പോലെ കര്‍ശനമായി തെളിവുകള്‍ പരിശോധിച്ച ശേഷമേ നിരോധന ശുപാര്‍ശകള്‍ നടത്താന്‍ പാടുള്ളു എന്ന് പ്രസ്താവന പറയുന്നു. പോരെങ്കില്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലെ എല്ലാ തീരുമാനങ്ങളും കണ്വെന്ഷന് രേഖകളനുസരിച്ചുള്ള ചട്ടങ്ങളും നടപടി ക്രമങ്ങളും അനുസരിച്ച് മാത്രമേ പാടുള്ളുവെന്ന ഉറച്ച നിലപാടാണ് ഏഷ്യാ പസിഫിക്ക് റീജിയനുള്ളതെന്നും പ്രസ്താവനയിലുണ്ട്.
ഇങ്ങനെ പല നയതന്ത്ര, നിയമഭാഷാ സര്‍ക്കസ്സുകള്‍ക്ക് ശേഷം ആറാം ഖണ്ഡിക നേരെ കാര്യത്തിലേക്ക് കടക്കുന്നു: നിരോധനത്തെപ്പറ്റി കണ്‍വെന്‍ഷനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം മേല്പടി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്. ഇതിന്റെ കാരണങ്ങളും രേഖ ചൂണ്ടിക്കാട്ടുന്നു: എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളെന്തെങ്കിലും സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനുബന്ധം എഫ്.-ല്‍ നിരോധിച്ചാലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പോംവഴി ഒന്നും നിര്‍ദേശിച്ചിട്ടില്ല. പോരെങ്കില്‍ നിര്‍ദിഷ്ട ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് വിപുലമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
സി.ഓ.പി-4 ഇതിനകം തന്നെ ഒമ്പത് രാസപദാര്‍ത്ഥങ്ങള്‍ നിരോധനപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ രംഗത്ത് നഷ്ടങ്ങള്‍ സഹിക്കേണ്ടവര്ക്ക് ഉതകുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനെ പറ്റി തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല, ഈ സാഹചര്യത്തില്‍ പുതിയൊരു പദാര്‍ത്ഥവും കൂടി പട്ടികയില്‍ പെടുത്തരുത്. എന്‍ഡോസള്‍ഫാന്‍ യാതൊരു കാരണവശാലും നിരോധിക്കരുതെന്ന് പസിഫിക്ക് മേഖല പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
THE WORST DECISION FROM THE GREAT INDIAN GOVERNMENT...........